കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

0

കുപ്രസിദ്ധ മോഷ്ടാവിനെ മാനന്തവാടി പോലീസ് പിടികൂടി.മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എം.അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പുല്‍പ്പള്ളി ഇരുളം കളിപറമ്പില്‍ വിശ്വരാജ് (40)നെ പിടികൂടിയത്.മാനവാന്തവാടി വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് തന്ത്രപരമായി വിശ്വരാജിനെ പോലീസ് പൊക്കിയത്. വയനാട് ഉള്‍പ്പെടെ 4 ജില്ലകളില്‍ നിരവധി മോഷണ കേസിലെ പ്രതിയാണ് വിശ്വരാജ്.വയനാട് കൂടാതെ കോഴികോട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ വിശ്വരാജിനെതിരെ കേസുണ്ട്.കഴിഞ്ഞ വെള്ളിയാഴ്ച കല്‍പ്പറ്റയിലും വിശ്വരാജ് മോഷണശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് വിശ്വരാജ് മാനന്തവാടിയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു.വയനാട് മെഡിക്കല്‍ കോളേജില്‍ വിശ്വരാജ് ചികിത്സ തേടിയതായി കണ്ടെത്തി.തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധന വിധേയമാക്കി വിശ്വരാജ് ആണെന്ന് ഉറപ്പ് വരുത്തി ആശുപത്രി അധികൃതരുടെ അനുമതിയോടെ നാട്ടുകാരുടെയും ഓട്ടോ ഡ്രൈവര്‍മാരുടെയും വ്യാപാരികളുടെയും സഹായത്തോടെയാണ് മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എം.അബ്ദുള്‍ കരീമും സംഘവും വിശ്വരാജിനെ പിടികൂടിയത്.മാനന്തവാടി സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസില്ലാത്തതിനാല്‍ നിലവില്‍ കേസ് ഉള്ള കല്‍പ്പറ്റ പോലീസിന് വിശ്വരാജിനെ കൈമാറി.പോലീസ് സംഘത്തില്‍ എ.എസ്.ഐ. മോഹന്‍ദാസ്, സി.പി.ഒ.മാരായ നിഥിന്‍, അജീഷ് കുനിയില്‍ എന്നിവരുമുണ്ടായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!