ഊരുകളിലെ പ്രവേശനം സര്‍ക്കുലര്‍ പിന്‍വലിക്കണം:ഊര് നിവാസിക്കൂട്ടായ്മ

0

ആദിവാസി ഊരുകളിലെ പ്രവേശനത്തിന് അനുമതി വാങ്ങണമെന്ന ഐ ടി ഡി പി സര്‍ക്കുലര്‍ പിന്‍വലിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന് വയനാട് ഊര് നിവാസിക്കൂട്ടായ്മ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.സാമൂഹികമായ ഒത്തുചേരലുകളും സഹകരണവും ഇടപെടലും തടഞ്ഞ് ഊരുകളിലെ പ്രശ്നങ്ങള്‍ പുറത്തറിയിക്കാതെ സാമൂഹികമായ വികാസത്തെ തടയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഞങ്ങളുടെ ഊരുകളില്‍ ആര് വരണം വരണ്ട എന്ന് തീരുമാനിക്കുന്നത് ഞങ്ങള്‍ തന്നെയാണെന്നും പട്ടിക വര്‍ഗവകുപ്പല്ലെന്നും ചക്കിണി കോളനി പ്രതിനിധി മീനാക്ഷി, മല്ലികപ്പാറ കോളനി പ്രതിനിധി ഗൗരി, കാജഗഡി കോളനി പ്രതിനിധി പാര്‍വതി, തങ്കമ്മ എന്നിവര്‍ പറഞ്ഞു. വിദ്യാഭ്യാസ ആവശ്യാര്‍ഥം ഊരുകളില്‍ എത്തി ജീവിതവും ജീവിത രീതികളും ഗവേഷണം നടത്താനും സര്‍വേ നടത്താനുമുള്ള വിദ്യാര്‍ഥികളുടെ ജനാധിപത്യ അവകാശത്തെ പോലും സര്‍ക്കുലറിലൂടെ തടയുകയാണ്. സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ സമരത്തിലേക്ക് കടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!