സെന്റ്‌മേരീസ് കോളേജില്‍ ജനകീയ സംവാദം സംഘടിപ്പിച്ചു

0

ബഫര്‍സോണ്‍ സുപ്രീം കോടതി വിധിയും സുല്‍ത്താന്‍ബത്തേരിയുടെ ഭാവിയും എന്ന വിഷയത്തെ ആസ്പദമാക്കി സെന്റ്‌മേരീസ് കോളേജില്‍ ജനകീയ സംവാദം സംഘടിപ്പിച്ചു. കോളേജ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംവാദം സുല്‍ത്താന്‍ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു.കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവച്ചുകൊണ്ട് തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധന നിയമത്തിനെതിരായി ഉയര്‍ന്നുവന്ന ജനകീയ സമര രീതി ഈ വിഷയത്തില്‍ വയനാട്ടില്‍ ഉയര്‍ന്നു വരണമെന്നും ഇതൊരു സുപ്രീംകോടതിവിധി ആയതിനാല്‍ നിയമത്തിലെ പഴുതുകള്‍ കണ്ടെത്തി സുപ്രീംകോടതിയില്‍നിന്ന് തന്നെ നിയമത്തില്‍ ഇളവുകള്‍ നേടാനുള്ള സാഹചര്യവും ഉപയോഗപ്പെടുത്തണമെന്നും സംവാദത്തില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ ഉന്നയിച്ചു. പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് അധ്യക്ഷന്‍ ഡോ: ജിപ്‌സണ്‍ വി.പോള്‍ മോഡറേറ്ററായിരുന്നു. സംവാദത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബേബി വര്‍ഗീസ്, അമല്‍ ജോയ് , പ്രശാന്ത് മലവയല്‍, പി എം ജോയ്. മാത്യു എടക്കാട്ട്, പോള്‍ മാത്യുസ് എന്നിവര്‍ സംസാരിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പി സി റോയ്, അഡ്വ റഷീദ് , കരുണാകരന്‍, വിനയകുമാര്‍ അഴിപ്പുറത്ത്, പി ജി സോമനാഥന്‍ , ഡോ. ജെയിംസ് ജോസഫ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!