ജൂണ്‍ 1ന് ചെന്നലോട് ഗവ.യുപി സ്‌കൂളില്‍ കല്‍പ്പറ്റ ബ്ലോക്ക് തല സ്‌കൂള്‍ പ്രവേശനോല്‍സവ നടത്തിപ്പിന് കല്‍പ്പറ്റ എം എല്‍എ ടി സിദ്ദീഖ്, കല്‍പ്പറ്റ ബ്ലോക്ക് പ്രസി.ടി.കെ നസീമ ടീച്ചര്‍ എന്നിവര്‍ രക്ഷാധികാരികളായി സംഘാടക സമിതി രൂപീകരിച്ചു.സംഘാടക സമിതി ചെയര്‍മാനായി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിബു വി ജി , കണ്‍വീനറായി എച്ച്.എം ഇന്‍ചാര്‍ജ് ജയരത്തം. കെ , ട്രഷററായി പിടിഎ പ്രസിഡണ്ട് ബഷീര്‍ കണിയാങ്കണ്ടി എന്നിവരെയും തെരഞ്ഞെടുത്തു.കൂടാതെ പ്രോഗ്രാം നടത്തിപ്പിനായി അഞ്ച് സബ് കമ്മിറ്റികളും രൂപീകരിച്ചു.
ചെന്നലോട് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗം തരിയോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് ബിനു വി കെ അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവ നടപടിക്രമങ്ങള്‍ ബി ആര്‍ സി ട്രെയിനര്‍ ഉമേഷ് ടി വിശദീകരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജരത്‌നം കെ സ്വാഗതവും സഹീദ ഒ വി നന്ദിയും പറഞ്ഞു.