ജനകീയ കാലാവസ്ഥാ വിശകലനസംവിധാനവുമായി ഹ്യൂം സെന്റര്‍

0

വയനാട്ടിലെ കാലാവസ്ഥ പ്രവണതകളില്‍ ജനകീയ വിശകലന സംവിധാനമൊരുക്കുകയാണ് ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി.ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കൊച്ചിന്‍ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നിവയുമായി സഹകരിച്ചാണ് കാലവസ്ഥാ പഠനം.

2018ല്‍ ജില്ലയെ നടുക്കിയ പ്രളയവും ഉരുള്‍പൊട്ടലും മാപ്പ് ചെയ്താണ് ജനകീയ കാലാവസ്ഥ വിശകലന സംവിധാനത്തിനു തുടക്കമിട്ടത്. ഉരുള്‍പൊട്ടലിന്റെ തീവ്രതയ്ക്കനുസരിച്ച് ജില്ലയെ മൂന്ന് സാധ്യതാപ്രദേശങ്ങളായി തരംതിരിച്ച് ഭൂപടം നിര്‍മിച്ചു. തീവ്ര മഴയാണ് വലിയ ദുരന്തങ്ങള്‍ വിതച്ച മണ്ണിടിച്ചിലുകളുടെ കാരണമെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മഴയുടെ തീവ്രത മനസ്സിലാക്കുന്നതിന് 25 ചതുരശ്ര കിലോമീറ്റര്‍ വീതമുള്ള 108 ഗ്രിഡുകളായി തിരിക്കുകയും ഓരോ ഗ്രിഡിലെയും മഴയുടെ അളവ് കണ്ടെത്തുകയും ചെയ്യുന്ന രീതിയാണ് കാലാവസ്ഥ പഠനത്തിനു അവലംബിച്ചത്.

ഗ്രിഡുകളില്‍ സ്ഥാപിച്ച മഴമാപിനിയിലെ വിവരങ്ങള്‍ ശേഖരിക്കുകയും സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. കുസാറ്റില്‍നിന്നു ലഭിക്കുന്ന കാലാവസ്ഥാ പ്രവചനത്തെ ഓരോ ഗ്രിഡിലും സ്ഥാപിച്ച മഴമാപിനിയില്‍നിന്നു ശേഖരിക്കുന്ന മഴയുടെ അളവുമായി താരതമ്യം ചെയ്യുകയും ദിനംപ്രതിയുള്ള കാലാവസ്ഥ വിവരങ്ങള്‍ സംപ്രേഷണം ചെയ്യുകയുമാണ് ജനകീയ സംവിധാനത്തിലൂടെ നിലവില്‍ ചെയ്യുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!