സ്വാന്തന പ്രവർത്തകർ വെള്ളമുണ്ടയിൽ ഒത്തുകൂടി

0

വയനാട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ സ്‌നേഹസ്പർശം 2022 എന്ന പേരിൽ 18-ാംമത് ജില്ലാ വോളണ്ടിയർ സംഗമം വെള്ളമുണ്ടയിൽ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷനായിരുന്നു.ഗഫൂർ താനേരി, സുബൈർ സി എച്ച് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.പാലിയേറ്റീവ് സന്ദേശം വിളംബര ജാഥയും സംഘടിപ്പിച്ചിരുന്നു.സാന്ത്വന പരിചരണം കരുണയല്ല സമൂഹത്തിന്റെ കടമയാണെന്ന സന്ദേശവുമായി വയനാട് ജില്ലയിൽ ജനകീയ സഹകരണത്തോടെ സ്വാന്തന പരിചരണം നടത്തിവരുന്ന സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയാണിത്. ‘ഭവന കേന്ദ്രീകരണം ആയ പരിചരണത്തിലെ സമഗ്രത’എന്നതാണ് ഈ വർഷത്തെ സംഗമത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന. പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തകർ ആണ് ഒത്തുകൂടിയത്. വിദഗ്ധർ നയിച്ച പരിശീലന ക്ലാസുകൾ സംഗമത്തോടനുബന്ധിച്ച് നടന്നു.

Leave A Reply

Your email address will not be published.

error: Content is protected !!