ഇന്നലെ നൂല്‍പ്പുഴ പാതയോരത്ത് വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഊട്ടി സ്വദേശി ഡേവിസിന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.രണ്ടു ദിവസങ്ങളായി പാതയോരത്ത് നിര്‍ത്തിയിട്ട കാറില്‍ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നൂല്‍പ്പുഴ പോലീസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.ഇയാളെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം മഞ്ജൂര്‍ സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു.