ഏജന്റ് വഴി വീട്ടുജോലിക്കായി കുവൈത്തിലെത്തിയ യുവതിയ്ക്ക് തൊഴിലുടമയുടെ പീഡനമെന്ന് പരാതി. വൈത്തിരി സ്വദേശിയായ ലിന്‍ഡയാണ് നാട്ടിലേക്ക് മടങ്ങാനാവാതെ ദുരിതത്തിലായത്. നാട്ടിലെത്തണമെങ്കില്‍ വിസ നല്‍കിയ സ്‌പോണ്‍സര്‍ക്ക് അഞ്ചര ലക്ഷം രൂപ നല്‍കണമെന്നാണ് ഏജന്റ് കുടുംബത്തെ അറിയിച്ചത്. രക്താര്‍ബുദ ബാധിതനായ ഭര്‍ത്താവ് ബിനോജിന്റെ ചികിത്സ ചെലവിന് വേണ്ടിയാണ് ലിന്‍ഡ മൂന്ന് മാസം മുന്‍പ് വീട്ടുജോലിക്കായി കുവൈത്തിലെത്തിയത്.
മലയാളിയായ ഏജന്റ് മുഖേനയാണ് കുവൈത്തിലേക്കുള്ള വിസ ലഭിച്ചത്. മാസവേതനമായി 30000 രൂപ നല്‍കാമെന്ന് അറിയിച്ചു.എന്നാല്‍ ജോലിക്കുപോയ വീട്ടില്‍ നിന്ന് സ്ഥിരമായി മര്‍ദനമേല്‍ക്കാന്‍ തുടങ്ങിയതോടെ നാട്ടിലേക്ക് ഉടന്‍ മടങ്ങണമെന്ന് ബിനോജിനെ ഫോണില്‍ വിളിച്ച് അറിയിച്ചു. എന്നാല്‍ അഞ്ചരലക്ഷം രൂപ നല്‍കാതെ നാട്ടിലേക്ക് കയറ്റിവിടില്ലെന്നായിരുന്നു ഏജന്റിന്റെ മറുപടി.ബിനോജ് ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടപ്പോള്‍ ഓഫീസില്‍ നേരിട്ടെത്താനാണ് അറിയിച്ചത്. എന്നാല്‍ ജോലി ചെയ്യുന്ന വീട് വിട്ട് പുറത്തുപോകാന്‍ അനുമതിയില്ലെന്ന് ലിന്‍ഡ പറയുന്നു VF REC അമ്മയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ലിന്‍ഡയുടെ മൂന്ന് മക്കള്‍. സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാര്‍