മോട്ടോര്‍ പമ്പ് മോഷണം: ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

0

മാനന്തവാടി സോഷ്യല്‍ ഫോറസ്റ്റ് റെയിഞ്ചിന്റെ കീഴില്‍ സൂക്ഷിച്ച മോട്ടോര്‍ പമ്പ് മോഷണം നടത്തിയ സംഭവത്തില്‍ വെള്ളമുണ്ട സ്വദേശിയും വനംവകുപ്പ് മാനന്തവാടി
റെയിഞ്ച് ജീപ്പ് ഡ്രൈവറുമായ കുഞ്ഞമ്മദ് മണിമയെ സസ്‌പെന്‍ഡ് ചെയ്തു. മോഷണ പരാതിയില്‍ മാനന്തവാടി പോലീസ് കേസ് എടുത്തു.നോര്‍ത്ത് വയനാട് ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടിലുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിസില്‍ സൂക്ഷിച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള മോട്ടോര്‍ പമ്പാണ് മോഷണം പോയത്.വനം വകുപ്പ് നടത്തിയ പരിശോധനയില്‍ 150 കിലോയോളം തൂക്കം വരുന്ന മോട്ടോര്‍ പമ്പ് മാര്‍ച്ച് 19ന് മാനന്തവാടിയിലെ ഗുജിറിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

 

പിന്നീടുള്ള അന്വേഷണത്തില്‍ മാനന്തവാടി സോഷ്യല്‍ മാനന്തവാടി റെയിഞ്ച് ഓഫസറുടെ ഡ്രൈവര്‍ കുഞ്ഞമ്മദ്, കരാറുകാരന്‍ അജീഷ് എന്നിവര്‍ ചേര്‍ന്നാണ് മോട്ടോര്‍ പമ്പ് മോഷണം നടത്തി ഗുജിറിയില്‍ വില്‍പ്പന നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.

സോഷ്യല്‍ ഫോറസ്റ്ററി റെയിഞ്ച് ഓഫീസര്‍ രവിചന്ദ്രന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് വയനാട് ഡി.എം.ഒ. ദര്‍ശന്‍ ഘട്ടാണി ഡ്രൈവര്‍ കുഞ്ഞമ്മദിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.കഴിഞ്ഞ ദിവസം സോഷ്യല്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ രവിചന്ദ്രന്റെ പരാതിയില്‍ മാനന്തവാടി പോലീസ് വനം വകുപ്പ് ജീപ്പ് ഡ്രൈവര്‍ കുഞ്ഞമ്മദ്, കരാറുകാരന്‍ അജീഷ് എന്നിവര്‍ക്കെതിരെ കേസ്സ് എടുത്ത് അന്വേഷണം തുടങ്ങി.അതിനി മോഷണം നടന്ന് ആഴ്ചകള്‍ കഴിഞ്ഞ ശേഷം മാത്രം വനം വകുപ്പ് മോഷണം നടന്ന സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതില്‍ ദുരൂഹതകളുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസ് കോംബ്ലകിസിലെ പല പഴകിയ സാധനങ്ങളും മോഷണം പോയതായാണ് അറിയുന്നത്. ഇനിയും വനം വകുപ്പിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള കേസില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായും ഉന്നതരുടെ ഇടപ്പെടല്‍ കാരണം കേസുകള്‍ തേച്ചുമാച്ച് കളഞ്ഞതായും ആരോപണമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!