വിളവെടുപ്പ് ഉല്‍സവമായ വിഷുവിന് കണി ഒരുക്കാന്‍ വിപണിയില്‍ കണ്ണന്മാര്‍ എത്തി. എല്ലാവര്‍ഷത്തെയും പോലെ രാജസ്ഥാനില്‍ നിന്നാണ് ഇത്തവണയും കണ്ണന്മാര്‍ എത്തിയത്.200 രൂപമുതല്‍ 600 രൂപവരെയാണ് കണ്ണന്മാരുടെ വില. കൂടാതെ ഇന്‍സ്റ്റന്റ് കൊന്നപ്പൂവും വിപണിയിലുണ്ട്.
പഴമയും സാംസ്‌ക്കാരിക പാരമ്പര്യവും സമ്പന്നതയും ഒത്തുചേര്‍ന്ന വിഷുക്കണിഒരുക്കാന്‍ രാജ്യത്തിന്റെ വ്ടക്കുദേശമായ രാജസ്ഥാനില്‍ നിന്നുമാണ് കണ്ണന്മാര്‍ എത്തിയിരിക്കുന്നത്.മഞ്ഞപ്പട്ടുടുത്ത കണ്ണന്മാരും വെണ്ണതിന്നുന്ന കണ്ണന്മാരും ചുണ്ടില്‍ പുഞ്ചിരിതീര്‍ത്ത് വേണുനാദം തീര്‍ക്കുന്നതുമായ പലവര്‍ണ്ണത്തിലും വലി്പ്പത്തിലുമുള്ള കണ്ണന്മാരാണ് വിപണിയില്‍ ഉള്ളത്..കനക കിങ്ങിണിയും വളയും മയില്‍പ്പീലിയും ചാര്‍ത്തി മഞ്ഞപ്പട്ടണിഞ്ഞ് ഓടക്കുഴലുമൂതി നില്‍ക്കുന്ന കൃഷ്ണവിഗ്രഹത്തിനുമുന്നിലാണ് വിഷുക്കണി ഒരുക്കുക. അതുകൊണ്ടു വിഷുക്കാലത്ത് കണ്ണന്മാരുടെ വില്‍പ്പനയും സജീവമാണ്.