യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0

ആദിവാസി യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെന്‍മേനി പഞ്ചായത്തിലെ ചീരാല്‍ വെണ്ടോല്‍ കോളനിയിലെ സീതയെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപണത്തെത്തുടര്‍ന്ന് വിരലടയാള വിദഗ്ദരടക്കം സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.നൂല്‍പ്പുഴ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുരുകന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരംഭിച്ചു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Leave A Reply

Your email address will not be published.

error: Content is protected !!