വയനാടിന് സ്വര്‍ണ്ണ തിളക്കം
മാനന്തവാടി: വയനാടന്‍ മണ്ണിന് സ്വര്‍ണ്ണ തിളക്കവുമായി ഫാദര്‍ ജി.കെ.എം.എച്ച്.എസ്.എസ് കണിയാരം. തൃശ്ശൂരില്‍ വെച്ച് നവംബര്‍ 13, 14 തീയ്യതികളില്‍ നടന്ന 62-ാമത് സംസ്ഥാന സ്‌കൂള്‍ വെയ്റ്റ്‌ലിഫ്റ്റിങ് മത്സരത്തില്‍ 59 കിലോ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബിബിറ്റ.വി ബിനോയിയും 62 കിലോ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുഹമ്മദ് അജ്മലും ഒന്നാം സ്ഥാനം നേടി വയനാടിന് അഭിമാനതാരങ്ങളായി.