പച്ചക്കറിതൈകള്‍ വിതരണം ചെയ്തു.
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പച്ചക്കറിതൈകള്‍ വിതരണം ചെയ്തു. തലപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന തൈവിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനിഷ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷൈമ മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബാബു ഷജില്‍ കുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് ബാബൂ, പി.പ്രസാദ്, എല്‍സി ജോയ്,കൃഷി ഓഫീസര്‍ കെ.ജി.സുനില്‍, ബാങ്ക് ഡയറക്ടര്‍മാരായ ബേബി, മൊയ്തു, പ്രഭാ സുരേഷ്, സെക്രട്ടറി പി.കെ.നസീമ തുടങ്ങിയവര്‍ സംസാരിച്ചു.