കെട്ടിടം ഉദ്ഘാടനം ചെയ്തു
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ഉദയഗിരി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന് അനുവദിച്ച കെട്ടിടം ഒ ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിഷ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും എട്ടുലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. മാനന്തവാടി എ.ഇ.ഒ. അനിത ഭായ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈമ മുരളീധരന്‍, പഞ്ചായത്ത് അംഗം എം.ജി ബാബു, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സവിതമ്മ മാത്യു എന്നിവര്‍ സംസാരിച്ചു.