ചാരായ കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി
ഒളിവില്‍ കഴിഞ്ഞിരുന്ന ചാരായ കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. തലപ്പുഴ പോലീസ് സ്റ്റേഷനിലെ ചാരായ കേസിലെ പ്രതി പരല്‍ ബേബി എന്നറിയപ്പെടുന്ന തലപ്പുഴ പുതിയിടം സ്വദേശി ബേബി അലക്‌സാണ്ടര്‍ ഇന്നലെ കോടതിയില്‍ കീഴടങ്ങിയത്. കോടതി ഇയാളെ 29 വരെ റിമാന്‍ഡ് ചെയ്തു. ഒരു മാസക്കാലമായി പ്രതി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു ഇയാള്‍ സമാന കേസുകളില്‍ മുമ്പും പ്രതി ആയിട്ടുണ്ട്. തലപ്പുഴ പോലീസ് കഴിഞ്ഞ മാസം അഞ്ച് ലിറ്റര്‍ ചാരായം വാറ്റി കൈവശം വെച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇയാള്‍ സമാന കേസുകളില്‍ പോലീസിലും എക്സൈസിലും മുമ്പും പ്രതി ആയിട്ടുള്ളതായി പോലീസ് വ്യക്തമാക്കി.