പുരസ്‌കാരനിറവില്‍ എടവക ഗ്രാമപഞ്ചായത്ത്
ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ 2020-21 ലെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരം ജില്ലാതലം ഒന്നാം സ്ഥാനം എടവക ഗ്രാമപഞ്ചായത്തിന്. കൂട്ടായ പ്രവര്‍ത്തനമാണ് പുരസ്‌ക്കാരത്തിന് അര്‍ഹയായതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ജില്ലാ തലത്തില്‍ ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ ഒന്നാം സ്ഥാനമാണ് എടവക ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കിയത്.5ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. സ്ഥിരം സമിതി അധ്യക്ഷമാരായ ജോര്‍ജ് പടകൂട്ടില്‍,ജെന്‍സി ബിനോയി,അഹമ്മദ് കുട്ടി ബ്രാന്‍, ഷിഹാബ് ആയാത്ത് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
നവ കേരള കര്‍മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികവ് പ്രകടിപ്പിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി ആര്‍ദ്രകേരളം പുരസ്‌കാരം നല്‍കുന്നത്. ആശുപത്രികള്‍ രോഗീ സൗഹൃദമാക്കല്‍, ആശുപത്രികളുടെ ഗുണനിലവാരം ഉറപ്പു വരുത്തല്‍ , പദ്ധതി തുക വിനിയോഗം,വാര്‍ഡ് തല ആരോഗ്യ പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ കുത്തിവെപ്പ്, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍,നടപ്പിലാക്കിയ നൂതന പദ്ധതികള്‍,മാലിന്യ നിര്‍മാര്‍ജ്ജനം എന്നീ മേഖലകളിലെ മികവാണ് പുരസ്‌കാരത്തിനുവേണ്ടി വിലയിരുത്തിയ ഘടകങ്ങള്‍.ജില്ലാ തലത്തില്‍ ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ ഒന്നാം സ്ഥാനമാണ് എടവക ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കിയത്. 5ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ആരോഗ്യമേഖലയില്‍ , ഈ വര്‍ഷം എടവക ഗ്രാമ പഞ്ചായത്തിനു ലഭിക്കുന്ന മൂന്നാമത്തെ അംഗീകാരമാണിത്. മാസങ്ങള്‍ക്കു മുമ്പ് എടവക കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയാംഗീകാരമായ എന്‍ക്വാസ്, ആരോഗ്യ വകുപ്പിന്റെ കായകല്പ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. സ്ഥിരം സമിതി അധ്യക്ഷമാരായ ജോര്‍ജ് പടകൂട്ടില്‍,ജെന്‍സി ബിനോയി,അഹമ്മദ് കുട്ടി ബ്രാന്‍, ഷിഹാബ് ആയാത്ത് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.