കേന്ദ്ര തൊഴില്‍ നിയമങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ രാജ്യവ്യാപകമായി നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്കിന്റെ ആദ്യദിവസം ബത്തേരിയില്‍ പൂര്‍ണ്ണം.ഓട്ടോ ടാക്സി ബസ് സര്‍വ്വീസുകള്‍ നടത്തിയില്ല. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളു. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി.ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.പണിമുടക്കിനോട് വ്യാപാരിസമൂഹവും പൂര്‍ണ്ണമായും സഹകരിച്ചതോടെ ഹര്‍ത്താല്‍ പ്രതീതിയാണ് ടൗണിലുള്ളത്.ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലറിങ്ങിയിരുന്നു.
ഓട്ടോ ടാക്സികള്‍ നിരത്തിലിറങ്ങിയില്ല. സ്വകാര്യബസ്സുകളും കെഎസ്ആര്‍ടിസിയും സര്‍വ്വീസ് നടത്തിയില്ല. പണിമുടക്കിനോട് വ്യാപാരിസമൂഹവും പൂര്‍ണ്ണമായും സഹകരിച്ചതോടെ ഹര്‍ത്താല്‍ പ്രതീതിയാണ് ടൗണിലുള്ളത്. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലറിങ്ങിയിരുന്നു. ആശുപത്രിയടക്കമുള്ള അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിനോട് അനുബന്ധിച്ച് സംയുകത് ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.