ജലസംരക്ഷണത്തിന്റെ പ്രധാന്യമറിയിക്കാന്‍ ജലസാക്ഷരതാ യാത്ര

0

 

ജലസംരക്ഷണത്തിന്റെ പ്രധാന്യം പൊതജനങ്ങളിലേക്കെത്തിക്കാന്‍ സുല്‍ത്താന്‍ ബത്തേരി പഴുപ്പത്തൂര്‍ ഗവ. എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ജലമാണ് ജീവന്‍ എന്ന സന്ദേശവുമായി സ്‌കിറ്റുകളും പ്രസംഗങ്ങളുമായി ജലസാക്ഷരതാ യാത്ര സംഘടിപ്പിച്ചു.ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും കുടുംബശ്രീ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികല്‍ക്ക് പിന്തുണ നല്‍കി.ഭൂഗര്‍ഭ ജലം അദൃശ്യമാണ് – എന്നാല്‍ അതിനെ നമ്മുടെ മനസ്സില്‍നിന്നും അദൃശ്യമാക്കരുത് എന്ന ഈ വര്‍ഷത്തെ സന്ദേശമുയര്‍ത്തിയായിരുന്നു കുട്ടികളുടെ യാത്ര.

ഭൂഗര്‍ഭ ജലം അദൃശ്യമാണ് – എന്നാല്‍ അതിനെ നമ്മുടെ മനസ്സില്‍നിന്നും അദൃശ്യമാക്കരുത് എന്ന ഈ വര്‍ഷത്തെ സന്ദേശമുയര്‍ത്തിയാണ് പഴുപ്പത്തൂര്‍ ഗവ. എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ലോക ജലദിനത്തോട് അനുബന്ധിച്ച് ജല സാക്ഷരതാ യാത്രനടത്തിയത്. ജലം എവിടെ നിന്നു വരുന്നു, എന്തിനെല്ലാം ഉപയോഗിക്കുന്നു, ജലത്തിന്റെ പ്രാധാന്യം എന്താണ്, എങ്ങനെ സംരക്ഷിക്കണം തുടങ്ങിയ കാര്യങ്ങള്‍ പൊതുജങ്ങളിലെത്തിക്കുക എന്ന ലക്ഷ്യമുന്‍നിര്‍ത്തിയാണ് യാത്ര സംഘടിപ്പിച്ചത്. സ്‌കൂളിലെ മൂന്ന് നാല് ക്ലാസ്സുകളിലെ 20-ാളം വിദ്യാര്‍ഥികള്‍ ജലസംരക്ഷണത്തിന്റെ പ്രധാന്യം ഉള്‍ക്കൊള്ളുന്ന സ്‌കിറ്റുകളും പ്രസംഗങ്ങളും പാട്ടുകളും അവതരിപ്പിച്ചു. സ്‌കൂളിനോട് ചേര്‍ന്നുള്ള ഏഴുകേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കി. കുട്ടികള്‍ നടത്തിയ ജലസംരക്ഷണ യാത്രയ്ക്ക് ജനപ്രതിനിധികളും, അധ്യാപകരും, രക്ഷിതാക്കളും കുടുംബശ്രീ പ്രവര്‍ത്തകരും പിന്തുണയുമായി ഒപ്പമുണ്ട്. പഴുപ്പത്തൂര്‍ ടി പി കൂന്നില്‍ യാത്രയുടെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ടോം ജോസ് നിര്‍വ്വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ മേഴ്സി അധ്യക്ഷയായിരുന്നു. കൗണ്‍സിലര്‍ കെ കെ ഷൗക്കത്ത്, എച്ച് എം ടി പി സന്തോഷ്, പിടിഎ ഭാരവാഹികളായ പ്രകാശന്‍, രഞ്ജുഷ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!