തവിഞ്ഞാലില്‍ കോണ്‍ഗ്രസും ലീഗും നേര്‍ക്കുനേര്‍
തവിഞ്ഞാലില്‍ കോണ്‍ഗ്രസും ലീഗും നേര്‍ക്കുനേര്‍. ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വെച്ച് വാക്കേറ്റവും കൈയാങ്കളിയും. ഭരണ സമിതിയിലെ ലീഗ് വനിത ചെയര്‍പേഴ്‌സണും കോണ്‍ഗ്രസ് അംഗവും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും അധിക്ഷേപവുമാണ് ഇന്ന് പഞ്ചായത്ത് ഓഫീസിനുളളിലും പുറത്തും കോണ്‍ഗ്രസ് – ലീഗ് വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. കോണ്‍ഗ്രസ് അംഗം മര്‍ദ്ദിച്ചുവെന്നാരോപിച്ച് ലീഗ് വനിത സ്ഥിരം സമിതി അദ്ധ്യക്ഷ വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ആരോപണ പ്രത്യാരോപണങ്ങളുമായി കോണ്‍ഗ്രസും ലീഗും രംഗത്ത്.
കഴിഞ്ഞ ദിവസം നടന്ന ഭരണ സമിതി യോഗത്തില്‍ വെച്ച് കോണ്‍ഗ്രസ് അംഗം പാറയ്ക്കല്‍ ജോസും ലീഗ് അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കമറുനിസയും തമ്മിലുള്ള വാഗ്വാദമാണ് കോണ്‍ഗ്രസ് – ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ പഞ്ചായത്ത് ഓഫീസിനകത്തും പുറത്തും വാക്കേറ്റത്തിനും സംഘര്‍ഷത്തിനും ഇടയാക്കിയത്. ഇന്ന് രാവിലെ മുതല്‍ തന്നെ ലീഗ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിലെത്തുകയും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. അതിനിടെ വനിത അംഗത്തെ അധിക്ഷേപിച്ച കോണ്‍അംഗം മാപ്പ് പറയണമെന്നായി ലീഗ് പ്രവര്‍ത്തകര്‍. അതിനിടയില്‍ പഞ്ചായത്ത് ഓഫീസിനകത്ത് വെച്ച സംഘര്‍ഷത്തില്‍ ലീഗ് അംഗം കുമറു നിസയെ കോണ്‍ഗ്രസ് അംഗം മര്‍ദ്ദിച്ചു എന്നാരോപിച്ച് കമറുനിസ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. അതെ സമയം ലീഗ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകകയാരിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.