വികസനത്തില്‍ ഇടത് കൗണ്‍സിലര്‍മാര്‍ക്ക് വിറളി
മുനിസിപ്പാലിറ്റിയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ വിറളി പൂണ്ട സി.പി.എം.കൗണ്‍സിലര്‍മാര്‍ അനാവശ്യ സമരങ്ങള്‍ നടത്തി ഭരണസ്തംഭനം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് മാനന്തവാടി മുനിസിപ്പാലിറ്റി ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം മുനിസിപ്പാലിറ്റിയില്‍ സി.പി.എം ഭരണം നടത്തിയിട്ടും ഒരു ഹൈ മാസ്റ്റ് ലൈറ്റോ, ലോ മാസ്റ്റ് ലൈറ്റോ സ്ഥാപിക്കാന്‍ കഴിയാത്തവരാണ് ഇപ്പോള്‍ രാഷ്ട്രീയ പ്രേരിതമായി സമരത്തിന് ഇറങ്ങിയിരിക്കുന്നതെന്നും ജനങ്ങള്‍ സമരത്തെ പുച്ചിച്ച് തള്ളുമെന്നും അംഗങ്ങള്‍ പറഞ്ഞു.
നല്ല പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യാന്‍ സി.പി.എം.കൗണ്‍സിലര്‍ തയ്യാറാവണം. ഹൈമാസ്റ്റ്, ലോമാസ്റ്റ്, ലൈറ്റുകള്‍ സ്ഥാപിക്കാന്‍ മുനിസിപ്പാലിറ്റി 39 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതറിഞ്ഞിട്ടും സി.പി.എം.കൗണ്‍സിലര്‍മാര്‍ സമരം നടത്തുന്നത് വികസനങ്ങള്‍ തടസ്സപ്പെടുത്താനേ ഉതകൂ എന്നും ഭരണ സമിതി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, വൈസ് ചെയര്‍മാന്‍ പി.വി.എസ്.മൂസ്സ, സ്റ്റാന്റിംങ്ങ്കമ്മറ്റിചെയര്‍പേഴ്‌സണ്‍ മാരായ പി.വി.ജോര്‍ജ്, മാര്‍ഗരറ്റ് തോമസ്, കൗണ്‍സിലര്‍മാരായ ജേക്കബ്‌സെബാസ്റ്റ്യന്‍,ലേഖരാജീവന്‍, പി.എം.ബെന്നി, റ്റിജി ജോണ്‍സണ്‍, ഷിബു കെ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു