കുത്തിയിരിപ്പ് സമരം നടത്തി

0

പ്രതിപക്ഷ കൗണ്‍സിലര്‍മാരോട് അവഗണന. മാനന്തവാടി നഗരസഭയില്‍ സി.പി.എമിന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ന്റെ ക്യാബിനു മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തി.

ഹൈമാസ്റ്റ് ലോ മാസ്റ്റ് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിലെ വിവേചനമാണ് കുത്തിയിരിപ്പ് സമരത്തിലേക്ക് നയിച്ചത്. പ്രശ്‌നപരിഹാരമായില്ലെങ്കില്‍ ബഹുജന സമരമെന്നും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍.

നഗരസഭയില്‍ ഹൈമാസ്റ്റ് -ലോ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടാരോപിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ ചെയര്‍പെഴ്‌സന്റെ ക്യാബിനു മുന്‍സില്‍ പ്ലക്കാര്‍ഡുകളുമായികുത്തിയിരുപ്പു സമരം നടത്തിയത്. നഗരസഭാ പരിധിയില്‍ ഹൈമാസ്റ്റ് -ലോ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപ്പിക്കാന്‍ 37 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും പദ്ധതിക്കായി മാറ്റിവച്ച ഭൂരിഭാഗം തുകയും നഗരസഭയിലെ ചില കൗണ്‍സിലര്‍മാരുടെ മാത്രം താല്‍പ്പര്യങ്ങള്‍ക്കു വിധേയമായിട്ടാണ് ചിലവഴിക്കുന്നതെന്നും സ്വജനപക്ഷപാതം കാണിക്കുന്നന്ന നഗരസഭാസഭാ കൗണ്‍സിലര്‍മാര്‍ ഭരണ സമിതിയുടെ തീരുമാനങ്ങള്‍അട്ടിമറിക്കുകയാണെന്നും ഇവര്‍ ആരോപിക്കന്നു. ലൈറ്റുകള്‍ അത്യാവശ്യമായ പലസ്ഥലങ്ങളിലും അത് സ്ഥാപിക്കാതെ സ്വന്തം താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കെ നടപടി സ്വീകരിക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ന്നു. പൊതു ജനങ്ങളെ ബാധിക്കുന്ന ഈ പ്രശ്‌നത്തില്‍ അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊതുജനങ്ങളെക്കൂടി ഉള്‍പ്പടുത്തിയുള്ള പ്രക്ഷോപ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!