മീനങ്ങാടി മൈലംപാടിയില്‍ 4 മാസം പ്രായമുള്ള ആട്ടിന്‍ കുട്ടിയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. മൈലംമ്പാടി എരുമത്തടത്തില്‍ എ.എം ഹുസൈനാറിന്റെ ആടിനെയാണ് കടിച്ചു കൊന്നത്. വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 5 ഏക്കര്‍ കൃഷിയിടത്തില്‍ രാവിലെ 10 മണിയോടെ മേയാന്‍ വിട്ട ആടിനെയാണ് വന്യമൃഗം ആക്രമിച്ച് കൊന്നത്. കഴുത്തിനേറ്റ മുറിവും കാലിന്റെ പകുതി ഭക്ഷിച്ച രീതിയും പുലിയാണ് ആക്രമിച്ചതെന്ന് സംശയിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയും ആട്ടിന്‍ കൂടിനടുത്ത് പുലി വന്നതായാണ് നാട്ടുകാര്‍ പറയുന്നത്. രാത്രിയില്‍ ആടിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ലൈറ്റിട്ട ഉടനെ അജ്ഞാത ജീവി ഓടിപ്പോയെന്നും നാട്ടുകാര്‍ പറയുന്നു. ഇരുളം ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ.വി. ആനന്ദന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ശരത്, മീനങ്ങാടി വെറ്റിനറി സര്‍ജന്‍ സതീഷ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി