എസ്.എം.എഫ് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു
എസ്.എം.എഫ് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു
മഹല്ല് ശാക്തീകരണം ലക്ഷ്യം വെച്ച് ജില്ലയിലെ 270 ലധികം മഹല്ലുകളുടെ പ്രവര്‍ത്തനം ശാസ്ത്രീയമായി ഏകോപിപ്പിക്കുന്നതിനായി കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തിന്റെ ഒന്നാം നിലയില്‍ സജ്ജമാക്കിയ സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ഓഫിസ് കണ്ണൂര്‍ ജില്ലാ എസ്.വൈ.എസ് പ്രസിഡന്റ് സയ്യിദ് സഫ് വാന്‍ തങ്ങള്‍ ഏഴിമല ഉദ്ഘാടനം ചെയ്തു.സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ് ലിയാര്‍ പരിപാടിയില്‍ അധ്യക്ഷനായി.
കേന്ദ്ര മുശാവറം അംഗം വി മൂസക്കോയ മുസ്ലിയാര്‍, കാഞ്ഞായി മമ്മുട്ടി മുസ്ലിയാര്‍, യു ശാഫി ഹാജി, റശീദ് ഫൈസി വെള്ളായിക്കോട്, എ.കെ ആലിപ്പറമ്പ്, പി മുജീബ് ഫൈസി, എം മുഹമ്മദ് ബശീര്‍, ഇബ്റാഹിം ഫൈസി പേരാല്‍, അബ്ദുല്ലത്തീഫ് വാഫി, എന്നിവര്‍ സംസാരിച്ചു. പ്രസിഡണ്ടായി കാഞ്ഞായി മമ്മൂട്ടി മുസ്ല്യാരെയും വര്‍ക്കിംഗ് പ്രസിഡണ്ടായി എസ് മുഹമ്മദ് ദാരിമി വൈസ് പ്രസിഡണ്ടുമാരായി കെ.കെ അഹമ്മദ് ഹാജി, പോള ഇബ്രാഹിം ദാരിമി , സയ്യിദ് മുജീബ് തങ്ങള്‍, മുഹമ്മദ് ഹാജി കണക്കയില്‍, ജനറല്‍ സെക്രട്ടറി പി.സി ഇബ്രാഹിം ഹാജി, സെക്രട്ടറിമാരായി ഹാരിസ് ബാഖവി, അലി ബ്രാന്‍, സി.മൊയ്തീന്‍ കുട്ടി, ഉസ്മാന്‍ കാണായി, ഇബ്രാഹിം ഫൈസി പേരാല്‍, ട്രഷററായി ഷരീഫ് ഹാജി ബീനാച്ചി എന്നിവരെ തെരഞ്ഞെടുത്തു.