വേനല്‍ കടുത്തതോടെ കുടിവെള്ള ക്ഷാമവും രൂക്ഷം

0

വേനല്‍ കടുത്തതോടെ വനഗ്രാമത്തിലടക്കം കുടിവെള്ള ക്ഷാമവും രൂക്ഷമായി തുടങ്ങി. നൂല്‍പ്പുഴയിലെ വനഗ്രാമമായ മണിമുണ്ടയിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. പ്രദേശത്തെ 30-ഓളം കുടുംബങ്ങള്‍ കുടിവെള്ള ക്ഷാമം നേരിടുകയാണ്.പ്രദേശത്ത് ഉപയോഗശൂന്യമായി കിടക്കുന്ന രാജീവി ഗാന്ധി കുടിവെള്ള പദ്ധതി ഉപയോഗപ്രദമാക്കി കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇവിടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി ഉണ്ടെങ്കിലും ഇതില്‍ നിന്നും കുടിവെള്ളവിതരണം വര്‍ഷങ്ങളായി നടക്കുന്നില്ല.

നിലവില്‍ പ്രദേശത്തെ ഒരു കിണറില്‍ വെള്ളമുണ്ടങ്കിലും വേനല്‍ശക്തമാകുന്നതോടെ ഇതുവറ്റും. ഇതോടെ കുടുംബങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടിവരും. പ്രദേശത്തെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി ഉണ്ടെങ്കിലും ഇതില്‍ നിന്നും കുടിവെള്ളവിതരണം വര്‍ഷങ്ങളായി നടക്കുന്നില്ല. കുളത്തില്‍ ആവശ്യത്തിലധികം വെള്ളമുള്ളപ്പോഴാണ് പ്രദേശവാസികള്‍ കുടിവെള്ളക്ഷാമം നേരിടുന്നത്. കുളം നവികരിച്ചും, മോട്ടോര്‍ സ്ഥാപിച്ചും ഈ പദ്ധതി ഉപയോഗപ്രദമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!