ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം രണ്ട് പേര്‍ അറസ്റ്റില്‍.
മാനന്തവാടി തോണിച്ചാലിലെ നിര്‍മ്മാണ തൊഴിലാളിയായ വെസ്റ്റ് ബംഗാള്‍ സ്വദേശി അനന്ദ ലോഹാര്‍ (31) തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളായ രണ്ട് പേരെ മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പികെ മണിയും സംഘവും അറസ്റ്റ് ചെയ്തു. അനന്ദ ലോഹാറിന്റെ സുഹൃത്തുക്കളായ ജല്‍പൈഗുരി സ്വദേശികളായ രാജു ലോഹാര്‍ (28), സഹോദരന്‍ സൂരജ് ലോഹാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. മൂവരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയാകുകയും, പിന്നീടത് കൊലപാതകത്തിലേക്കെത്തുകയുമായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.നവംബര്‍ 11 നാണ് കേസിനാസ്പദമായ സംഭവം