അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു
നല്ലൊരു നാളേക്കായി സുസ്ഥിര ലിംഗ സമത്വം ഇന്നേ എന്ന സന്ദേശമുയര്‍ത്തി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.കളക്ടറെറ്റ് കോണ്‍ഫറന്‍സ് ജില്ലാ കളക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്തു.ജില്ലാ വനിതാശിശു വികസന ഒഫീസര്‍ കെ.വി ആശമോള്‍ അധ്യക്ഷയായി.വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വനിതകള്‍, ഉജ്യല ബാല്യ പുരസ്‌കാരം നേടിയ കുട്ടികള്‍, ശിശുസംരക്ഷ സ്ഥാപനങ്ങളിലെ ചിത്രരചന മത്സര വിജയിക്കള്‍, സ്ത്രിധന നിരോധന ദിനചരണമായി നടത്തിയ ചുമര്‍ചിത്ര രചന മത്സര വിജയിക്കളെയും ആദരിച്ചു.ലിംഗസമത്യം ലിംഗനീതി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
സമൂഹത്തിലെ സ്ത്രീകളുടെ ശാരീരികവും മാനസികവും സാമൂഹികമായ ശാക്തീകരണവും ലീംഗ സമത്വം, ലിംഗ നീതി തുടങ്ങിയ ആശയങ്ങള്‍ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുക, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നതും അന്തരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളായിരുന്നു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ റ്റി ഹഫ്‌സത്ത്,ശിശുസംരക്ഷണ ഓഫീസര്‍ റ്റി.യു സ്മിത. വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ നിസ, എം.എസ്.കെ വനിതാ ക്ഷേമ ഓഫീസര്‍ നിഷ വര്‍ഗ്ഗീസ് ,അഡ്വ. മരിയ എന്നിവര്‍ സംസാരിച്ചു.