ഫയലുകളില്‍ തടസവാദം ഉന്നയിക്കുന്നത് നിര്‍ത്തണം മന്ത്രി എം.വി.ഗോവിന്ദന്‍

0

ഫയലുകളില്‍ തടസവാദം ഉന്നയിക്കുന്ന പരിപാടി നിര്‍ത്തണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. പൊതു ജനസേവനമാണ് ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിക്കേണ്ടതെന്നും മന്ത്രി. മാനന്തവാടി ഡബ്ല്യുഎസ്എസി ല്‍ തദ്ദേശ സ്വയം ഭരണ അധ്യക്ഷന്‍മാരുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്യോഗസ്ഥ ജനസേവകരാകണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ അധ്യക്ഷത വഹിച്ചു. ടി.കെ. നസീമ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രക്‌നവല്ലി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് എച്ച്. ബി.പ്രദീപ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ എ.ഗീത വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് സുതാര്യത ഉണ്ടാവണം തടസവാദം ഉന്നയിക്കുന്ന പരിപാടി ഉണ്ടാവരുത്. ഫയല്‍ തീര്‍പ്പാക്കാന്‍ മൂന്ന് പേര്‍ക്കാവണം ചുമതല ഒന്ന് സ്വീകരിക്കുന്ന ആള്‍ മറ്റൊന്ന് അത് പരിശോധികേണ്ട ആള്‍ മറ്റൊന്ന് തീര്‍പ്പ് കല്‍പ്പിക്കേണ്ട ആള്‍. അതിലും തീര്‍പ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അരാണോ അവരെ വിളിച്ചു വരുത്തി യോ അല്ലെ അവരുടെ അടുത്തെ ത്തി കാര്യങ്ങള്‍ മനസിലാക്കി കൊടുക്കുകയോ വേണം അല്ലാതെ ഫയലില്‍ തടസവാദം ഉന്നയിച്ച് നീണ്ടു കൊണ്ട് പോകുന്ന പണി നിര്‍ത്തണം.

Leave A Reply

Your email address will not be published.

error: Content is protected !!