തെരുവുനായ്ക്കള്‍ ആടുകളെ കൊന്നു
തൊണ്ടര്‍നാട് തട്ടാമുല കോളനിയിലെ ബാബുവിന്റെ മൂന്ന് ആടുകളെയാണ് തെരുവുനയ്ക്കള്‍ കൊന്നത്.
ആടുകളെ മേയാനായി വിട്ടിരുന്ന വയലില്‍ നിന്നും ശബ്ദം കേട്ട് എത്തുമ്പോഴേക്കും മൂന്ന് ആടുകളേയും തെരുവ് നായ്ക്കള്‍ കൊന്നിരിരുന്നു. 5 ആട്ടിന്‍കുട്ടികളെ ബാബുവിന് പഞ്ചായത്തില്‍ നിന്നും ലഭിച്ചതാണ് അതില്‍ രണ്ടണ്ണത്തിനെ മുന്‍പ് ഇതുപോലെ കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടായിരുന്നെങ്കിലും യാതൊരു നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചിട്ടില്ല. പ്രദേശത്തെ തെരുവുനായ ശല്യം പരിഹരിക്കാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.