കേരളം ലോകോത്തര നിലവാരം പുലര്‍ത്തുന്ന സംസ്ഥാനം

എം.പി എം.വി ശ്രേയാംസ് കുമാര്‍.

0

ശരിയായ രീതിയിൽ അധികാര വികേന്ദ്രീകരണം നടക്കുന്ന സംസ്ഥാനം കേരളമെന്ന് എം.പി, എം.വി ശ്രേയാംസ് കുമാർ. മനസ്സുരുകുന്ന കാഴ്ച്ചകൾ മാത്രം സംഭാവന ചെയ്യുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ഥമായി ശിശു സംരക്ഷണത്തിലും സ്ത്രീ സുരക്ഷയിലും ലോകോത്തര നിലവാരം പുലർത്തുന്ന സംസ്ഥാനമാണ് കേരളമെന്നും ശ്രേയാംസ് കുമാർ,

മീനങ്ങാടിയിൽ വയനാട് ജില്ല തദ്ദേശ സ്വയംഭരണ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് നിലവില്‍ വന്ന ശേഷമുളള ആദ്യ തദ്ദേശ സ്വയംഭരണ ദിനാഘോഷ പരിപാടിയാണ് മീനങ്ങാടിയില്‍ നടന്നത്. പൊതു ജനങ്ങളിലേക്ക് കാര്യക്ഷമതയിലും വേഗതയിലും സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഇതോടെ നടപ്പിലാവുന്നത്. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗരാസൂത്രണം, എഞ്ചിനീയറിംഗ് തുടങ്ങിയ അഞ്ചു വകുപ്പുകൾ ചേർന്ന് ഏകീകൃത തദ്ദേശ സ്വയംഭരണ സർവ്വീസ് എന്ന സംവിധാനത്തിലേക്ക് മാറുന്നു എന്നതാണ് ആഘോഷത്തിന് മാറ്റ് കൂട്ടുന്നത്.

പരിപാടിയുടെ ഭാഗമായി നടന്ന സെമിനാറില്‍ നവകേരളം കര്‍മ്മപരിപാടി എന്ന വിഷയത്തില്‍ കില ഫാക്കല്‍റ്റി വി.കെ. സുരേഷ് ബാബു ചിറ്റാരിപ്പറമ്പും സംയോജിത തദ്ദേശ സ്വയം ഭരണ സര്‍വ്വീസ് എന്ന വിഷയത്തില്‍ പി.എ.യു. പ്രോജക്ട് ഡയറക്ടര്‍ പി.സി. മജീദും വിഷയാവതരണം നടത്തി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ് എച്ച്.ബി പ്രദീപ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!