സിഐഎസ്ആര്‍ ഉം യുജിസിയും സംയുക്തമായി നടത്തുന്ന നെറ്റ് പരീക്ഷകള്‍ക്ക് ജില്ലയില്‍ പരീക്ഷാ കേന്ദ്രങ്ങളില്ലാത്തത് വിദ്യാര്‍ത്ഥികളെ വലയ്ക്കുന്നു.ജില്ലയില്‍ നിന്നുള്ള പരീക്ഷാര്‍ത്ഥികള്‍ ചുരമിറങ്ങി അന്യജില്ലകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. പരീക്ഷക്ക് സജ്ജമാകാന്‍ നിരവധി വിദ്യാലയങ്ങള്‍ ജില്ലയില്‍ തന്നെ ഉള്ളപ്പോള്‍ ജില്ലക്ക് പുറത്തുപോയി പരീക്ഷയെഴുതേണ്ട അവസ്ഥയാണ്്.യുജിസി നേരിട്ട് നടത്തുന്ന പരീക്ഷകള്‍ക്ക് ഈയടുത്ത കാലത്തായി വയനാട്ടില്‍ പരീക്ഷാ കേന്ദങ്ങള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ സി ഐ എസ് ആര്‍ ഉം യുജിസിയും സംയുക്തമായി തടത്തുന്ന നെറ്റ് പരീക്ഷകള്‍ക്കാണ് മറ്റു ജില്ലകളില്‍ പരീക്ഷ സംഘടിപ്പിക്കുന്നത്.
നെറ്റ് പരീക്ഷയെഴുതാന്‍ അര്‍ഹതയുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നിരിക്കെ വയനാടിന് പുറത്തുള ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ നല്‍കുന്നത് ജില്ലയോട് കാണിക്കുന്ന അവഗണനയായാണ് പരീക്ഷാര്‍ത്ഥികളും രക്ഷിതാക്കളുമടക്കമുള്ളവര്‍ കാണുന്നത്.യാത്രാ ചെലവും ഭക്ഷണ ചെലവും കൂടിയാകുമ്പോള്‍ വലിയ തുകയാണ് പരീക്ഷ എഴുതാന്‍ ചിലവഴികേണ്ടി വരിക അധികൃതര്‍ മുന്‍ കൈ എടുത്ത് പരീക്ഷാ സെന്റര്‍ ജില്ലയില്‍ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പരീക്ഷാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.