ദേശീയ മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രവര്‍ത്തക സംഗമം വൈത്തിരി വൈ.എം.സി.എ ഹാളില്‍ നടന്നു. മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സംഗമം നടത്തുക. കൊടി ഉയര്‍ത്തലിനുശേഷം വൃക്ഷതൈ നട്ട് പ്രതിജ്ഞ ചൊല്ലിയാണ് സംഗമത്തിന് തുടക്കമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ പരിപാടി ഉദ്ഘാടനം ചെയ്തു. ദേശീയ മനുഷ്യാവകാശ സംഘടന സംസ്ഥാന പ്രസിഡണ്ട് ഹംസ ഹാജി അധ്യക്ഷനായിരുന്നു. റിട്ടയര്‍ഡ് ഡി.വൈ.എസ്.പി. ശങ്കരനാരായണന്‍, സംഘടനാ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് ബിജു മേലാറ്റൂര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് കുട്ടി വാണിയമ്പലം, അഡ്വക്കറ്റ് ശരീഫുളളത്ത്, ജില്ലാ പ്രസിഡണ്ട് ജ്യോതിഷ് കുമാര്‍, താഹിറ ദീഗം തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.