സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തുല്യമായ പെന്‍ഷന്‍ കര്‍ഷകര്‍ക്കും അനുവദിക്കണം ഗുരു ധര്‍മ്മ സേവാ സംഘം
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തുല്യമായ പെന്‍ഷന്‍ കര്‍ഷകര്‍ക്കും അനുവദിക്കണമെന്ന് ശ്രീനാരായണ ഗുരു ധര്‍മ്മ സേവാ സംഘം ട്രസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാനന്തവാടി എന്‍.എസ്.എസ്. ഹാളില്‍ നടന്ന പ്രഥമ ജില്ലാ കമ്മിറ്റി രൂപീകരണ യോഗം ട്രസ്റ്റ് സംസ്ഥാന പ്രസിഡണ്ട് ഷൈജ കൊടുവള്ളി ഉദ്ഘാനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ പടിയറ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് ജില്ലാ പ്രസിഡണ്ടായി എ.എന്‍. മുകുന്ദനെയും ജില്ലാ സെക്രട്ടറിയായി ജോണ്‍ മാസ്റ്ററെയും ട്രഷററായി സ്റ്റാനി മാനന്തവാടിയേയും തിരഞ്ഞെടുത്തു.