കതോലിക്ക ബാവക്ക് സ്വീകരണം നല്‍കി
മാനന്തവാടി എം.ജി.എം. ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപോലീത്ത ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കതോലിക്ക ബാവക്ക് സ്വീകരണം നല്‍കി. സ്വീകരണ യോഗം സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. ബത്തേരി ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ എപ്പിഫാനിയോസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഫാദര്‍ സഖറിയാസ് വെളിയത്ത്, മാത്യു സഖറിയ, സീമന്തിനി സുരേഷ്, ടി വി സഖറിയ, ഫാദര്‍ കെ.കെ വര്‍ഗീസ്, എന്‍.ഐ ജോണ്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂളിന് നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം കാതോലിക്ക ബാവ നിര്‍വ്വഹിച്ചു.