ബത്തേരി കുപ്പാടി സെന്റ് മേരീസ് കോളേജ് റോഡിന്റെ കുഴിയടക്കല്‍ തുടങ്ങി. അടുത്ത മാസം അവസാനത്തോടെ ടാറിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.എല്‍. സാബു അറിയിച്ചു. വിദ്യാര്‍ത്ഥികളടക്കം നിരവധിയാളുകള്‍ ദിനം പ്രതി കാല്‍നടയായും അല്ലാതെയും യാത്ര ചെയ്യുന്ന കുപ്പാടി റോഡിന്റെ ദുരവസ്ഥ വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാന കുഴികളാണ് ഇപ്പോള്‍ അടക്കുന്നത്. സെന്റ് മേരീസ് കോളേജ്, കോ-ഓപ്പറേറ്റീവ് കോളേജ്, സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കുപ്പാടി ഗവ.ഹൈസ്‌കൂള്‍ തുടങ്ങിയ ബത്തേരിയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന റോഡാണിത്.
Sign in
Sign in
Recover your password.
A password will be e-mailed to you.