മാസ്‌ക്കുകളും കിറ്റുകളും വിതരണം ചെയ്തു
ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി പിലാക്കാവ് പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി തേയില തോട്ടം തൊഴിലാളികള്‍ക്കും കിടപ്പ് രോഗികള്‍ക്കും മാസ്‌ക്കുകളും ഹൈജീനിക്ക് കിറ്റുകളും വിതരണം ചെയ്തു. സബ്ബ് കലക്ടര്‍ ആര്‍ ശ്രിലക്ഷ്മി കിറ്റ് വിതരണം നിര്‍വ്വഹിച്ചു.റെഡ് ക്രോസ് മാനേജിംഗ് കമ്മിറ്റി അംഗം കെ.അനില്‍കുമാര്‍ അധ്യക്ഷനായി. സി.കെ.ഉദയന്‍, ബെസി പാറയ്ക്കല്‍, കെ.വി.സനില്‍, അന്‍വര്‍ അല്‍ഫ, കെ.നവീന്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.