എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിനെ പുറത്താക്കിയ സംഭവത്തില്‍ കോടതി ഇടപെടല്‍.
പുറത്താക്കിയ നടപടി സംഘടന ഭരണഘടനയ്ക്ക് വിരുദ്ധമെന്ന് കാണിച്ചു പിപി ഷൈജല്‍ കല്‍പ്പറ്റ മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.വിധി ആത്മവിശ്വാസവും അഭിമാനവും നല്‍കുന്നതാണെന്ന് ഷൈജല്‍.അഡ്വ. ബിബിത.ജി,അഡ്വ. സെബാസ്റ്റിന്‍ എന്നിവര്‍ പിപി ഷൈജലിന് വേണ്ടി ഹാജരായി.എം എസ് എഫ്, ലീഗ് , യൂത്ത് ലീഗ് പരിപാടികളിലും യോഗങ്ങളിലും പങ്കെടുപ്പിക്കണമെന്ന കോടതിയുടെ ഉത്തരവ് ആത്മവിശ്വാസം നല്‍കുന്നതനാണെന്ന് ഷൈജല്‍ പറഞ്ഞു.
ഹരിത വിഷയത്തില്‍ ലീഗ് നേതൃത്വത്തിനെതിരെ പ്രതികരിച്ച ഷൈജലിനെ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മുസ്ലിം ലീഗ് പ്രഥമികാഗ്വത്വത്തില്‍ നിന്നും പുറത്താക്കുകയുമായായിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഷൈജല്‍ കല്‍പ്പറ്റ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.പാര്‍ട്ടി ഭരണ ഘടനയും കീഴ്വഴക്കങ്ങളും കാറ്റില്‍പറത്തി മുസ്ലിംലീഗില്‍ നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധ പ്രവണതക്കെതിരെയുള്ള നടപടികള്‍ക്കെതിരെയുള്ള വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായിട്ടുള്ളത് എന്ന് ഷൈജല്‍ വ്യക്തമാക്കി.എം എസ് എഫ് , ലീഗ് , യൂത്ത് ലീഗ് പരിപാടികളിലും യോഗങ്ങളിലും പങ്കെടുപ്പിക്കണമെന്ന കോടതിയുടെ ഉത്തരവ് ആത്മവിശ്വാസം നല്‍കുന്നതനാണെന്നും ഷൈജല്‍ കൂട്ടി ചേര്‍ത്തു.അഡ്വ. ബിബിത.ജി,അഡ്വ. സെബാസ്റ്റിന്‍ എന്നിവര്‍ പിപി ഷൈജലിന് വേണ്ടി ഹാജരായി.ഹരിത വിഷയത്തില്‍ ലീഗ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ഹരിത നേതാക്കള്‍ക്കും ഈ വിധി ആശ്വാസം നല്‍കും.