പ്രതിഷ്ഠാദിനവും തിരുവപ്പന തിറ മഹോത്സവവും
മാനന്തവാടി പെരുവക മടപ്പുര ശ്രീമുത്തപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും തിരുവപ്പന തിറ മഹോത്സവത്തിനും കൊടിയേറി. പ്രധാന തിറകള്‍ തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ നടക്കും.പ്രധാന ദിവസമായ ഫെബ്രുവരി 8 ന് രാവിലെ 6.30 ന് തിരുവപ്പനയും ഭഗവതി തിറയും നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് കൂടിക്കാഴ്ചയോടെ തിറ മഹോത്സവം സമാപിക്കും. എം.പി.ശശികുമാര്‍,ശങ്കരന്‍ മടയന്‍,കെ.കുമാരന്‍,എം.കെ.രാജന്‍, കെ. പ്രതീശന്‍, ലീല കൊല്ലറക്കല്‍, ദീപ പ്രസാദ് തുടങ്ങിയവര്‍ നേതൃത്വത്തിലാണ് മഹോത്സവം.
6 ന് രാവിലെ ബ്രഹ്‌മശ്രീ പെരുകമന ശങ്കരപ്രസാദ് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഗണപതി ഹോമവും തുടര്‍ന്ന് കൊടിയേറ്റവും നടന്നു. ഫെബ്രുവരി 7 ന് പതിവ് പൂജകള്‍ക്ക് ശേഷം വൈകുന്നേരം മൂന്ന് മണിക്ക് മലയിറക്കല്‍, മുത്തപ്പന്‍ വെള്ളാട്ട്, മലക്കാരി വെള്ളാട്ട് എന്നിവയും രാത്രി 8 മണിക്ക് മലക്കാരി, ഗുളികന്‍ തിറകളും നടക്കും.