വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ചെറുകിട നാമമാത്ര കര്‍ഷകരില്‍ നിന്നും അധിക വില നല്‍കി കാപ്പി സംഭരിക്കുന്നതിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. നാളെ ഉച്ചക്ക് 2 ന് ബത്തേരി അമ്മായിപ്പാലത്തെ കാര്‍ഷിക മൊത്തവ്യാപാര വിപണന കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.എം.എല്‍.എ മാരായ ഒ.ആര്‍. കേളു, അഡ്വ. ടി. സിദ്ദിഖ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവര്‍ പങ്കെടുക്കും.ജില്ലാ കളക്ടര്‍ എ. ഗീത പദ്ധതി വിശദീകരിക്കും.
ജില്ലാ കളക്ടര്‍ എ. ഗീത പദ്ധതി വിശദീകരിക്കും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ചെറുകിട നാമ മാത്ര കര്‍ഷകരില്‍ നിന്നും വിപണി വിലയേക്കാള്‍ 10 രൂപ അധികമായി നല്‍കിയാണ് കാപ്പി സംഭരിക്കുന്നത്.