പഠനോപകരങ്ങള്‍ വിതരണം ചെയ്യ്തു
മാനന്തവാടി നഗരസഭ സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനോപകരങ്ങള്‍ വിതരണം ചെയ്യ്തു.മുനിസിപ്പല്‍ തല ഉദ്ഘാടനം വള്ളിയൂര്‍ക്കാവ് എന്‍.എം.എ.യു.പി.സ്‌ക്കൂളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി നിര്‍വ്വഹിച്ചു. ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ പി.വി.എസ്.മൂസ അധ്യക്ഷനായിരുന്നു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ:.സിന്ധു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. സീനിയര്‍ അധ്യാപിക എം.പി. ശ്യാമള, പി.ടി.എ. പ്രസി:പി സി ചന്ദ്രന്‍, എന്‍.സി. പ്രശാന്ത് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.