പനമരം വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കണമെന്ന് കെഎസ്ടിഎ
ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകള്‍ പുന:ക്രമീകരിച്ച് പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്ള വിദ്യാലയങ്ങള്‍ ഉള്‍പ്പെടുത്തി പനമരം വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ പനമരം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പനമരം കണിയാമ്പറ്റ പൂതാടി മുള്ളന്‍കൊല്ലി പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തുകളിലെ ഭൂരിഭാഗം വിദ്യാലയങ്ങളും ഉള്‍പ്പെടുന്നതാണ് പുതിയ ഏരിയ കമ്മിറ്റി.നവോത്ഥാന മൂല്യങ്ങള്‍ നെഞ്ചേറ്റി സാമൂഹികമാറ്റത്തിന്റെ മുന്നണി പോരാളികളായി അധ്യാപകര്‍ മാറണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞു.കെ പി ഷിജു അധ്യക്ഷനായിരുന്നു. പനമരം ജിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പരക്കുന അഷിന്‍ ലിയാനയുടെ ചികില്‍സയ്ക്കുള്ള തുകയും ചടങ്ങില്‍ വെച്ച് കൈമാറി.