പാരമ്പര്യ തനിമയാര്‍ന്ന ചടങ്ങുകളോടെ കബനിക്കരയിലെ വേടൈഗൗഡ സമുദായം മൂരിഅബ്ബ കൊണ്ടാടി. പാലായനത്തിന്റെയും അതിജീവനത്തിന്റെയും സ്മരണ പുതുക്കാനാണ് അതിര്‍ത്തി ഗ്രാമമായ ബൈരക്കുപ്പയില്‍ എല്ലാ വര്‍ഷവും മൂരിഅബ്ബ ആഘോഷം നടത്തുന്നത്. മെച്ചപ്പെട്ട വിളവുകളും അഭിവ്യദ്ധിയും ലഭിച്ചതിനുള്ള നന്ദി സുചകമായും വരും വര്‍ഷം ഐശ്വര്യ പ്രദമാകുന്നതിനുമാണ് ഈ ആഘോഷം. കാലി വളര്‍ത്തലും കൃഷിയും കുലത്തൊഴിലായി സ്വീകരിച്ച ജന വിഭാഗമാണ് വേടൈഗൗഡ. കബനിയുടെ ഇരുകരകളിലുമായി ഇവര്‍ താമസിച്ചു വരുന്നു. സംസ്ഥാനാതിര്‍ത്തിയായ ബാവലി മുതല്‍ മൈസൂരു താലുക്ക് വരെയുള്ള ഗ്രാമങ്ങളിലാണ് ഇവരുടെ വാസം. ചിത്രദുര്‍ഗയില്‍ നിന്നാണ് ഇവര്‍ കബനിക്കരയിലേക്കെത്തിയത്. അന്ന് കാളകളായിരുന്നു ഇവരുടെ ആശ്രയം. ദീപാവലിക്കു ശേഷമുള്ള അമാവസി ദിനത്തിലാണ് മൂരിഅബ്ബ ആഘോഷം നടത്തുന്നത്. ഇത്തവണയും ബൈരക്കുപ്പയിലും എച്ച് ഡി കോട്ടയിലെ വിവിധ ഹള്ളികളിലും ആഘോഷങ്ങള്‍ നടത്തി. രാവിലെ കാളകളെ കുളിപ്പിച്ച് മാലയും മണികളും കെട്ടി കൊമ്പുകള്‍ അലങ്കരിച്ച് ക്ഷേത്രത്തിലെത്തിച്ച് പുജകള്‍ നടത്തും. പിന്നിട് ബൈരക്കുപ്പയില്‍ ബൈരശ്വേര ക്ഷേത്രങ്ങളിലായിരുന്നു ചടങ്ങുകള്‍ നടത്തിയത്. ഓരോ ഗ്രാമത്തില്‍ നിന്നുള്ള കാളകളുമായി ചെറു ഘോഷയാത്രയോടെ ക്ഷേത്രത്തിലെത്തും പുജകള്‍ക്കു ശേഷം ഇവയെ ഓടിക്കുന്ന ചടങ്ങുമുണ്ട.് ബാവലി മുതല്‍ ഗുണ്ടറവരെയുള്ള വിവിധ ഗ്രാമങ്ങളില്‍ നിന്നു കാലികളെ എത്തിച്ചിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.