പോലീസ് അതിക്രമം; ആരോഗ്യ വകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്
നെയ്യാറ്റിന്‍കര മോഡല്‍ പോലീസ് അതിക്രമം. ആരോഗ്യവകുപ്പ് ജീവനക്കാരനായ മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശി തേലപ്പാട് ബേബിക്കാണ് പോലീസിന്റെ അതിക്രമം. ബന്ധുക്കളുമായി ഉണ്ടായിരുന്ന ചെക്ക് കേസില്‍ വാറണ്ടുമായി തെടുപ്പുഴയില്‍ നിന്നെത്തിയ രണ്ട് പോലീസുകാരും വക്കീലും ചേര്‍ന്നാണ് ബേബിയെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ടുപോയി മര്‍ദ്ദിച്ചത്. ഗുരുതര പരിക്കേറ്റ ബേബിയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേബിയുടെ മാതാവ് ത്രേസ്യ മരണപ്പെട്ടത് മൂന്ന് ദിവസം മുമ്പാണ്. അതിന്റെ ചടങ്ങുകള്‍ വീട്ടില്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ ആണ് പോലീസ് സംഘവും വക്കീലും ബേബിയെ വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടുപോയി മര്‍ദ്ദിച്ചത്.