137 രൂപ ചലഞ്ചിന് തുടക്കം
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 137-ാം വാര്‍ഷികത്തോടനുബന്ധിച്ച് കെ.പി.സി.സി. നടത്തുന്ന 137 രൂപ ചലഞ്ചിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്ന് 137 രൂപ ശേഖരിച്ച് തുടങ്ങി. മാനന്തവാടിയില്‍ ജില്ലാതല ഉദ്ഘാടനം ജില്ലയിലെ ആദ്യകാല ഡോക്ടര്‍മാരിലൊരാളായ ഡോ.നാരായണന്‍ കുട്ടിയില്‍ നിന്ന് തുക സ്വീകരിച്ച് ഡി.സി.സി.പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.കെ.അബ്രഹാം, അഡ്വ.പി.എം. നിയാസ്, എ.ഐ.സി.സി.അംഗം പി.കെ. ജയലക്ഷ്മി തുടങ്ങിയവര്‍ സംബന്ധിച്ചു.