സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ദ്വിദിന പാസ് വേര്‍ഡ് ശില്‍പശാല മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.വി വേണുഗോപാല്‍ അധ്യക്ഷനായി.ജില്ലയില്‍ മീനങ്ങാടി, പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലായി സംഘടിപ്പിക്കുന്ന ശില്‍പശാലയില്‍ വ്യക്തിത്വ വികസനം, നേതൃത്വഗുണങ്ങള്‍, കൗമാരാരോഗ്യം, ഉപരിപഠനം , എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സെടുക്കും.
വാര്‍ഡ് മെമ്പര്‍ ടി.പി.ഷിജു ,പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, പ്രധാനാധ്യാപിക സലിന്‍ പാല, ഡോ.ബാവ കെ. പാലുകുന്ന്, കെ.എ.അനുപ്രസാദ്, ടി.വി ജോണി എന്നിവര്‍ സംസാരിച്ചു.