റീ ബില്‍ഡ് മലബാര്‍ പ്രകാശനം ചെയ്തു

0

റീബില്‍ഡ് മലബാര്‍ റിപ്പോര്‍ട്ട് കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ പ്രളയ ദുരന്ത മേഖലകളെ കുറിച്ചും പുനര്‍ നിര്‍മ്മാണത്തില്‍ സ്വീകരിക്കേണ്ട നയങ്ങളും തന്ത്രങ്ങളും സംബന്ധിച്ചും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ നഗര ഗ്രാമാസൂത്രണ ഓഫീസുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയതാണ് റീബില്‍ഡ് മലബാര്‍. ദുരന്ത മേഖലകളില്‍ സന്ദര്‍ശനം നടത്തി പ്രതേ്യകം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് പഠനം നടത്തിയത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ്, കോഴിക്കോട് എന്‍.ഐ.ടി, വിഫോര്‍ വയനാട്, ഡി.ജി. കോളജ് ഓഫ് ആര്‍ക്കിടെക്ട്‌സ്, സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജ്, ജില്ലയിലെ വിവിധ കോളജുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ പഠനത്തില്‍ സഹകരിച്ചു. ജില്ലാ കളക്ടര്‍ യു.വി.ജോസ്, കോഴിക്കോട് ജില്ലാ ടൗണ്‍ പ്ലാനര്‍ അബ്ദുള്‍ മാലിക്, വയനാട് ജില്ലാ ടൗണ്‍ പ്ലാനര്‍ വി.പി ദീപ, മലപ്പുറം ജില്ലാ ടൗണ്‍ പ്ലാനര്‍ പി.എ. ആയിഷ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ് കോഴിക്കോട് ചാപ്റ്റര്‍ പ്രതിനിധി വിവേക് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!