ക്യാന്‍സര്‍ നേരത്തേ അറിയാന്‍ ബോധവല്‍ക്കരണ ക്ലാസ്
എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മാനന്തവാടി ഡബ്ല്യു.എം.ഒ. ബാഫഖി ഹോമും ചന്ദ്രിക ദിനപത്രവും സംയുക്തമായി ക്യാന്‍സര്‍ നേരത്തേ അറിയാന്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.എം.ഒ. ബാഫഖി ഹോം കണ്‍വീനര്‍ സി. മമ്മു ഹാജി അധ്യക്ഷത വഹിച്ചു. മലബാര്‍ ഹോസ്പിറ്റല്‍ പി.ആര്‍.ഒ. ഇ. വികാസ്,ഡോ.അരുണ്‍ ലാല്‍ എന്നിവര്‍ ക്ലാസ്സെടുത്തു. പടയന്‍ മുഹമ്മദ്, കെ.കെ.സി.മൈമൂന,പി.വി.എസ്. മൂസ തുടങ്ങിയവര്‍ പങ്കെടുത്തു.