സ്വയം തൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

0

പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്‌കൗട്ട് & ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്വയം തൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. വാഴനാര് ഉത്പന്നങ്ങള്‍, കുടനിര്‍മ്മാണം, ചോക്ക് നിര്‍മ്മാണം, അത്യുല്‍പ്പാദന ശേഷിയുള്ള തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗ്രാഫ്റ്റിങ്, ബഡ്ഡിങ്, ലയറിങ് എന്നിവയിലാണ് പരിശീലനം നല്‍കിയത്.ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ ആര്‍ ജയരാജ് അദ്ധ്യക്ഷത വഹിച്ചു. പി ആര്‍ തൃദീപ് കുമാര്‍, കെ ആര്‍ ജയശ്രീ, വൃന്ദ ബിജു, യദു കൃഷ്ണന്‍, പി ബി ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!