ഒടുവില്‍ വിരമിക്കല്‍ പ്രഖ്യാപനവുമായി ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. 23 വര്‍ഷം നീണ്ട കരിയറിന് ഒടുവിലാണ് ഇന്ത്യയുടെ റെഡ്ബോള്‍ ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരന്റെ വിരമിക്കല്‍ പ്രഖ്യാപനം.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ നല്ലതിനും ഒരു അവസാനം ഉണ്ടാവും.
ജീവിതത്തില്‍ എനിക്ക് എല്ലാം നല്‍കിയ ക്രിക്കറ്റിനോട് ഞാന്‍ വിടപറയുകയാണ്. 23 വര്‍ഷം നീണ്ട ഈ യാത്ര ഓര്‍മയില്‍ സൂക്ഷിക്കാന്‍ പാകത്തിലാക്കിയ എല്ലാവര്‍ക്കും നന്ദി, ഹര്‍ഭജന്‍ സിങ് ട്വിറ്ററില്‍ കുറിച്ചു.
ടെസ്റ്റിലെ ഇന്ത്യന്‍ താരങ്ങളുടെ വിക്കറ്റ് വേട്ടയില്‍ നാലാം സ്ഥാനത്താണ് ഹര്‍ഭജന്റെ സ്ഥാനം. 103 ടെസ്റ്റും 236 ഏകദിനവും 28 ടി20യും ഹര്‍ഭജന്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു.
2015ലാണ് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയത് 1998ലും. 2007ലെ ടി20 ലോകകിരീടം നേടിയപ്പോഴും 2011ല്‍ ഇന്ത്യ ഏകദിന ലോക കിരീടം ഉയര്‍ത്തിയപ്പോഴും ഹര്‍ഭജന്‍ ടീമിലുണ്ടായി. 2011 ഏകദിന ലോകകപ്പും 2007 ട്വന്റി20 ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു ഹര്‍ഭജന്‍. ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 20 ട്വന്റി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ ബോളറാണ്. ഇതോടെ, ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപിഎല്‍) ഉള്‍പ്പെടെ ഇനി ഹര്‍ഭജനെ കാണാനാകില്ല.
‘പലവിധത്തിലും താന്‍ മുന്‍പേ തന്നെ വിരമിച്ചിരുന്ന’തായി ഹര്‍ഭജന്‍ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി രാജ്യാന്തര ക്രിക്കറ്റില്‍ ഉള്‍പ്പെടെ ഹര്‍ഭജന്‍ സജീവമായിരുന്നില്ല. അതേസമയം, ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപിഎല്‍) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കഴിഞ്ഞ സീസണ്‍ വരെ കളിച്ചിരുന്നു. കൊല്‍ക്കത്തയുമായുള്ള കരാര്‍ നിമിത്തമാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം വൈകിയത്. ‘കുറച്ചുകാലമായി ഞാന്‍ ക്രിക്കറ്റില്‍ ഒട്ടും സജീവമല്ല. പക്ഷേ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഐപിഎലുമായി ബന്ധപ്പെട്ട് എനിക്ക് ചില കരാറുകളുണ്ടായിരുന്നു. ഐപിഎല്‍ 14ാം സീസണില്‍ ഞാന്‍ അവര്‍ക്കായി കളിച്ചു. പക്ഷേ, കഴിഞ്ഞ സീസണില്‍ത്തന്നെ വിരമിക്കാനുള്ള തീരുമാനം ഞാന്‍ കൈക്കൊണ്ടിരുന്നു’ ഹര്‍ഭജന്‍ വിശദീകരിച്ചു.
1998-ല്‍ ഷാര്‍ജയില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തിലാണ് ഭാജി എന്നു വിളിപ്പേരുള്ള ഹര്‍ഭജന്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറിത്. 2016-ല്‍ ധാക്കയില്‍ നടന്ന യു.എ.ഇയ്‌ക്കെതിരായ ട്വന്റി-20യിലാണ് രാജ്യത്തിനായി അവസാനമായി കളിച്ചത്. 2001 മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനം ഹര്‍ഭജന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷമാണ്. അന്ന് മൂന്നു ടെസ്റ്റുകളില്‍ നിന്ന് 32 വിക്കറ്റുകള്‍ വീഴ്ത്തി. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ആദ്യ ഹാട്രിക് എന്ന ചരിത്രനേട്ടവും ഹര്‍ഭജന്‍ സ്വന്തമാക്കി.