ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സെസസ് വകുപ്പ് ജില്ലയില്‍ പരിശോധന ശക്തമാക്കും. വ്യാജ മദ്യ, മയക്കുമരുന്ന് മാഫിയകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ഊര്‍ജ്ജിത പരിശോധനകളാണ് ജില്ലയിലുടനീളം നടക്കുക. അന്യ സംസ്ഥാനങ്ങളില്‍ നിന്നും സ്പിരിറ്റ്, ചാരായം, വിദേശമദ്യം, നൂതന ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവ കടത്തിക്കൊണ്ടുവരുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളിലും അതിര്‍ ത്തി വഴികളിലും വ്യാപക പരിശോധന നടത്തും.
ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള അനധികൃത മദ്യ വില്‍പ്പനക്കാര്‍ക്കെതിരെയും നടപടിയുണ്ടാകും.
മാനന്തവാടി റെയ്ഞ്ചിലെ തോല്‍പ്പെട്ടി, ബാവലി, കാട്ടിക്കുളം എന്നിവടങ്ങളിലും സ്‌ട്രൈക്കിങ്ങ് ഫോഴ്‌സ് വാഹന പരിശോധന നടത്തും. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധമാണ് വാഹന പരിശോന നടത്തുക. ലൈസന്‍സി കള്ളുഷാപ്പുകളിലും പ്രത്യേക പരിശോ ധനയുണ്ടാകും. ലഹരി വില്‍പന, വ്യാജ വാറ്റ് എന്നിവ സംബന്ധിച്ച് രഹസ്യവിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ശേഖരിക്കും. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തെ ഇതിനായി വിന്യസിച്ചിട്ടുണ്ട്. ഈ രംഗത്തെ സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് നിരീക്ഷണം ശക്തമാക്കും. ജനകീയ സമിതികളടെ പിന്തുണയും ഉപയോഗപ്പെടുത്തും. പൊതുജന ങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. വ്യാജ വാറ്റു നടത്തുന്ന സ്ഥലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എക്‌സൈസ്, പോലീസ്, വനം, റവന്യു വിഭാഗത്തിന്റെ സംയുക്ത റെയ്ഡുകള്‍ നടത്തും. സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളിലും എക്‌സൈസ് ചെക്ക് പോസ്റ്റില്ലാത്തതുമായ ഇടങ്ങളിലും പ്രത്യേക വാഹന പട്രോളിങ്ങ് ഏര്‍പ്പെടുത്തുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അഗസ്റ്റിന്‍ ജോസഫ് പറഞ്ഞു.