കലക്ടറേറ്റിനുമുന്നില്‍ ഉപവാസ സമരം നടത്തും

0

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസികളെ അവഹേളിച്ചും അടിച്ചമര്‍ത്തിയും ഹിന്ദുവിരുദ്ധ നിലപാട് സ്വീകരിക്കുകയാണെന്ന് ആരോപിച്ച് അന്താരാഷ്ട്ര ഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ ഈ മാസം അഞ്ചിന് രാവിലെ 10 മണിമുതല്‍ വൈകിട്ട് നാലുമണിവരെ കലക്ടറേറ്റിനു മുന്നില്‍ ഉപവാസ സമരം നടത്തുമെന്ന് എ.എച്ച്.പി ജില്ലാഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭരണഘടന നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യം സുപ്രീംകോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്ത് സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. ശബരിമലയെ സര്‍ക്കാര്‍ ആക്ടിവിസ്റ്റുകള്‍ക്കും ഫെമിനിസ്റ്റുകള്‍ക്കും സമരം ചെയ്യാനുള്ള ഇടമാക്കി മാറ്റുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!